പ്ലസ് വൺ പ്രവേശനം : സപ്ലിമെന്ററി അലോട്ട്മെന്റ് നടപടികൾ ഇന്നാരംഭിക്കും


പ്ലസ് വൺ പ്രവേശനം : സപ്ലിമെന്ററി അലോട്ട്മെന്റ് നടപടികൾ തിങ്കളാഴ്ച ആരംഭിക്കും

സ്‌കൂൾ വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.


മുന്നേ അപേക്ഷ സമർപ്പിച്ച് അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് അപേക്ഷ എഡിറ്റ് ചെയ്ത് പുതിയ ഓപ്‌ഷനുകൾ ചേർത്ത് സബ്‌മിറ്റ് ചെയ്യാം.


മുൻ അപേക്ഷയിലെ പിഴവുകൾ കാരണം പ്രവേശനം നിഷേധിക്കപ്പെട്ടവർക്കും ഇപ്പോൾ അപേക്ഷിക്കാം.


അലോട്ട്മെന്റ് ലഭിച്ചതിന് ശേഷം പ്രവേശനം നേടാത്തവർക്കും, അപേക്ഷ നിരസിച്ചവർക്കും, പ്രവേശനം നേടിയതിന് ശേഷം ടി.സി വാങ്ങിയവർക്കും ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കുന്നതല്ല 


ഇതുവരെ അപേക്ഷിക്കാത്തവർക്കും പുതിയ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട് .



സപ്ലിമെന്ററി അലോട്ട്മെന്റിന് ഇപ്പോൾ (13/07/2026 തിങ്കൾ മുതൽ) ഓൺലൈനായി അപേക്ഷ സമർപ്പിക്കാം..


- അവസാന തീയതി : 15/07/2026 ബുധൻ 5.00pm


 വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

        https://hscap.kerala.gov.in/vacancy.php


- ഒഴിവുള്ള സീറ്റിലേക്ക് പുതിയ ഓപ്‌ഷനുകൾ ചേർത്ത് അപേക്ഷിക്കണം.


സപ്ലിമെന്ററി അലോട്ട്മെന്റിന് ആർക്കൊക്കെ അപേക്ഷിക്കാം..👇🏻


- ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് പുതിയ അപേക്ഷ സമർപ്പിക്കാം.


- മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ്‌ ലഭിക്കാത്തവർക്ക് അപേക്ഷ പുതുക്കി നല്‍കാം.


- മുഖ്യഘട്ടത്തില്‍ അലോട്ടമെന്‍റ്‌ ലഭിച്ചിട്ടും തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്ക്‌ തെറ്റു തിരുത്തി അപേക്ഷ പുതുക്കി നൽകാം.


അപേക്ഷിക്കാൻ പറ്റാത്തവർ ആരെല്ലാം..👇🏻


- നിലവിൽ പ്രവേശനം നേടിയവർ.


- അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാൻ ഹാജരാകത്തവർ.


- പ്രവേശനം നേടിയ ശേഷം TC വാങ്ങിയവർ


Post a Comment

Thanks

Previous Post Next Post