സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


നാഷണൽ എംപ്ലോയ്‌മെന്റ് സർവീസസ് - കേരളയുടെ കീഴിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സി ബ്ലോക്കിൽ നാലാം നിലയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/എസ്.ടി യുടെ ആഭിമുഖ്യത്തിൽ പട്ടികജാതി/ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി നടത്തുന്ന 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രാഫി/ ടൈപ്പ്‌റൈറ്റിംഗ്/ കമ്പ്യൂട്ടർ വേർഡ് പ്രോസസിങ് കോഴ്‌സിലേക്ക് ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്.

  എസ്.എസ്.എൽ.സി പാസായ, താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂലായ് 15 തീയതി വരെയുള്ള ദിവസങ്ങളിൽ മേൽ ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിച്ച് അഡ്മിഷൻ എടുക്കാം. ഫോൺ നമ്പർ: 0495 2376179.

Post a Comment

Thanks

Previous Post Next Post