മനാമ: ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നരിക്കുനി സ്വദേശിയായ യുവാവ് മരിച്ചു. നരിക്കുനി ചുള്ളിയാട്ട് ഷംസുദ്ദീൻ (26) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ഷംസുദ്ദീൻ തൊഴിൽ തേടി ബഹ്റൈനിലെത്തിയത്. പിതാവ്: അബ്‌ദുൽ കരീം, മാതാവ്: ആയിഷ. സഹോദരങ്ങൾ: ഷബീർ, ഷാഹിദ.
റിഫയിലെ ഒരു പച്ചക്കറിക്കടയിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്‌ച രാത്രി ജോലി കഴിഞ്ഞ് മുറിയിൽ വിശ്രമിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
വിയോഗ വിവരമറിഞ്ഞ് നാട്ടിലും ബഹ്റൈനിലുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഏറെ ദുഃഖത്തിലാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷംസുദ്ദീൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ബഹ്റൈൻ കെഎംസിസി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം മൃതദേഹം നാട്ടിൽ എത്തിക്കാനാണ് ശ്രമം.
.jpeg)
Post a Comment
Thanks