കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട പരപ്പൻപൊയിൽ - കാരക്കുന്നത്ത് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനിടയിലുള്ള അപകട സാധ്യത മുൻനിർത്തി പാലങ്ങാട് - എളേറ്റിൽ വട്ടോളി റോഡിൽ വാഹനങ്ങൾ നിരോധിച്ചു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പാലങ്ങാട് ഭാഗത്തുനിന്ന് എളേറ്റിൽ വട്ടോളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പുളക്ക പറമ്പിൽ നിന്ന് കളത്തിൽപാറ മൂർഖൻകുണ്ട് വഴി പോകേണ്ടതാണെന്നും ,
വലിയ വാഹനങ്ങൾ പാലങ്ങാട് - ഒടുപാറ - കൊട്ടയോട്ട് താഴം വഴി പോകേണ്ടതാണെന്നും ,
എളേറ്റിൽ വട്ടോളി ഭാഗത്തുനിന്ന് ഇയ്യാട് വീര്യമ്പ്രം ഭാഗത്തേക്ക് പോകേണ്ടവർ മങ്ങാട് - അരുമിണിപൊയിൽ വഴി പോകേണ്ടതാണെന്നും ,
എളേറ്റിൽ വട്ടോളി നിന്ന് പാലങ്ങാട് - കൂട്ടമ്പൂർ ഭാഗത്തേക്ക് പോകേണ്ടവർ മൂർഖൻ കുണ്ട് - കളത്തിൽ പാറ - പാലങ്ങാട് വഴിയും പോകേണ്ടതാണെന്നും
കേരള റോഡ് ഫണ്ട് ബോർഡ് - പ്രോജക്ട് മാനേജ്മെൻ്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
إرسال تعليق
Thanks