പീച്ചി മേഖലയിൽ ഉഗ്രശബ്ദത്തോടൊപ്പം പ്രകമ്പനം; വീടിന് കേടുപാട്, ഭൂചലനമെന്ന് സംശയം


പീച്ചി: പീച്ചി തെക്കേക്കുളം, പള്ളിക്കുന്ന്, ജണ്ടമുക്ക് മേഖലകളിൽ ഇന്ന് വൈകിട്ട് ആറുമണിയോടെ ഉഗ്രശബ്ദത്തോടൊപ്പം ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു. ഭൂചലനമാണെന്നാണ് നാട്ടുകാരുടെ സംശയം.


പ്രകമ്പനത്തിൽ പള്ളിക്കുന്ന് മംഗമത്ത് ശശിയുടെ വീടിന് കേടുപാടുകൾ സംഭവിച്ചു. ചുവരിൽ വിള്ളലുകൾ രൂപപ്പെട്ടതായാണ് വിവരം. ആളപായമോ മറ്റ് ഗുരുതര നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.


കഴിഞ്ഞ ആഴ്ചയും ഇതേ പ്രദേശങ്ങളിൽ സമാനമായ രീതിയിൽ പ്രകമ്പനവും ഉഗ്രശബ്ദവും അനുഭവപ്പെട്ടിരുന്നു. അന്നും ശശിയുടെ വീടിന് കേടുപാടുകൾ സംഭവിച്ചതായി നാട്ടുകാർ പറയുന്നു. തുടർച്ചയായി ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.


സംഭവത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഭൂചലനമാണോയെന്നും മറ്റ് കാരണങ്ങളാണോയെന്നും ബന്ധപ്പെട്ട അധികൃതർ പരിശോധന നടത്തണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തിയിട്ടുണ്ട്

Post a Comment

Thanks

Previous Post Next Post