പുത്തനത്താണി : ഒരു ചാക്ക് കഞ്ചാവുമായി പുത്തനത്താണി കല്ലിങ്ങലിൽ വെച്ച് യുവാവിനെ കൽപ്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കൽപകഞ്ചേരി സ്വദേശി ആസിം ആണ് പിടിയിലായത്. ഇന്ന് വൈകിട്ടോടെ പോലീസിന്റെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.
മുൻപും സമാന കേസുകളിൽ ഇയാളെ പിടികൂടിയിട്ടുണ്ട്. കച്ചവടത്തിനായി എത്തിച്ച ചാക്കിൽ നിറച്ച കഞ്ചാവ് 20 കിലോ വരും. കൽപ്പഞ്ചേരി പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. സമീപ പ്രദേശങ്ങളിലെ സ്കൂൾ കുട്ടികളെ ലക്ഷ്യം വെച്ച് കൊണ്ടുവന്നതാണന്ന് സംശയിക്കുന്നു.
Post a Comment
Thanks