മലപ്പുറം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന വിവിധ കമ്പനി, കോര്‍പ്പറേഷനുകളില്‍ ഓഫീസ് അറ്റന്റഡ്/ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ (പ്രിലിമിനറി) യുടെ ഒന്നാം ഘട്ടം ജൂലൈ 18 ന് (ശനി) രാവിലെ 10.00 മുതല്‍ 11.35 വരെയും (ബാച്ച് -1) രണ്ടാം ഘട്ടം അന്നേദിവസം ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെയും (ബാച്ച്- II) വരെയും മലപ്പുറം ജില്ലകയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ വെച്ച് നടത്തും.
അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡും (അസ്സല്‍) സഹിതം പരീക്ഷാ ഹാളില്‍ ഹാജരാകണം. രാവിലെ പരീക്ഷ എഴുതുന്നവര്‍ 9.30 ന് മുന്‍പും ഉച്ചയ്ക്ക് പരീക്ഷ എഴുതുന്നവര്‍ ഒരു മണിക്ക് മുന്‍പും പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണം.
Post a Comment
Thanks