ബൈക്കിനു പോകാന്‍ വഴി നല്‍കിയില്ല; ചോദ്യം ചെയ്ത യുവാവിനെ കാളവണ്ടിക്കാരന്‍ കുത്തിക്കൊന്നു


  പാലക്കാട് : കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയില്‍ 24 കാരനെ യുവാവ് കുത്തിക്കൊന്നു. കെരാംപാറ സ്വദേശിയായ ഷെഫീഖ് ആണ് കൊല്ലപ്പെട്ടത്. തന്റെ ബൈക്കിനു കടന്നു പോകാന്‍ വഴി നല്‍കാത്തത് ചോദ്യം ചെയ്തതിനാണ് നെല്‍സണ്‍, ജെന്‍സണ്‍ എന്നിവരാണ് ഷെഫീഖിനെ ആക്രമിച്ചത്.


നെല്‍സണ്‍ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കില്‍ എത്തിയ ഷെഫീഖിന് വഴി നല്‍കിയില്ല. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഷെഫീഖിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Post a Comment

Thanks

Previous Post Next Post