ഓണത്തിരക്കു കണക്കിലെടുത്ത് മംഗളൂരു–ചെന്നൈ റൂട്ടിൽ ഈമാസം 13 മുതൽ ഓഗസ്റ്റ് 31 വരെ തിങ്കളാഴ്ചകളിലും തിരികെ ചൊവ്വാഴ്ചകളിലും പുതിയ ട്രെയിൻ അനുവദിച്ചു.
മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്‌മൂർ സ്പെഷൽ എക്സ്പ്രസ് (06126) തിങ്കളാഴ്ചകളിൽ വൈകിട്ട് 4ന് മംഗളൂരുവിൽ നിന്നു പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 10.55ന് ചെന്നൈ എഗ്‌മൂറിൽ എത്തും.
ചെന്നൈ എഗ്‌മൂർ – മംഗളൂരു സെൻട്രൽ സ്പെഷൽ എക്സ്പ്രസ് ( 06125) എഗ്‌മൂറിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2നു പുറപ്പെട്ട് ബുധനാഴ്ച രാവിലെ 8.40ന് മംഗളൂരുവിൽ എത്തും.
Post a Comment
Thanks