തിരുരങ്ങാടി: പി.എസ്.എം.ഒ (ഓട്ടോണമസ്) കോളേജ് ഇക്കണോമിക്സ് വിഭാഗം അസോസിയേഷൻ (ESAP) സമാപന സമ്മേളനവും അവാർഡ് ദാന ചടങ്ങും കോളേജ് പഴയ സെമിനാർ ഹാളിൽ വച്ച് നടന്നു. അസോസിയേഷൻ പുതിയ ലോഗോ പ്രകാശനം, ഇ-മാഗസിൻ പ്രകാശനം, മെമ്മോറിയൽ അവാർഡ് വിതരണം തുടങ്ങി വിവിധ പരിപാടികളോടെയാണ് സമാപന ചടങ്ങ് സംഘടിപ്പിച്ചത്.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ജംഷീദ് വി.പി. പരിപാടിയുടെ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവ്വഹിച്ചു. ഇക്കണോമിക്സ് വിഭാഗം മേധാവി പ്രൊഫ. (ഡോ.) ഷിബിനു എസ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അസോസിയേഷന്റെ പുതിയ ദർശനവും ഐഡന്റിറ്റിയും ഉൾക്കൊള്ളുന്ന പുതിയ ലോഗോയുടെ ഔദ്യോഗിക പ്രകാശനവും, വിദ്യാർത്ഥികളുടെ സർഗ്ഗാത്മക രചനകളും പഠന നേട്ടങ്ങളും കോർത്തിണക്കി തയ്യാറാക്കിയ ഇ-മാഗസിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. വിടപറഞ്ഞ വിദ്യാർത്ഥികളുടെ സ്മരണാർത്ഥമുള്ള മെമ്മോറിയൽ അവാർഡും, അശ്വിൻ - റഹീസ് മെമ്മോറിയൽ അവാർഡും ചടങ്ങിൽ വിതരണം ചെയ്തു. വർഷത്തിലുടനീളം അസോസിയേഷൻ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കുമുള്ള പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും കൈമാറി.
തുടർന്ന് അസോസിയേഷന്റെ വാർഷിക പ്രവർത്തന റിപ്പോർട്ടും ധനകാര്യ ബജറ്റും ചടങ്ങിൽ അവതരിപ്പിച്ചു. അസോസിയേഷന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ വിശിഷ്ട വ്യക്തികൾക്കും അധ്യാപകർക്കുമുള്ള സ്നേഹോപഹാര സമർപ്പണവും നടന്നു.
ചടങ്ങിൽ ഇക്കണോമിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. റംല കെ., ഡോ. നൗഷാദ് ചെങ്ങോടൻ, ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. (ക്യാപ്റ്റൻ) നിസാമുദ്ദീൻ കുന്നത്ത്, സ്റ്റാഫ് ക്ലബ് ട്രഷറർ ഡോ. ഷബീർ വി.പി., കായിക വിദ്യാഭ്യാസ വിഭാഗം മേധാവി അനീസ് അഹമ്മദ് ഇ.കെ., കോളേജ് യൂണിയൻ പ്രതിനിധി അൻഷിഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് ഫഹദ് പി.പി. സ്വാഗതവും നഫീസത്തുൽ മിസ്രിയ നന്ദിയും പറഞ്ഞു.
Post a Comment
Thanks