മികവുറ്റ മദ്രസ വിദ്യാർഥികൾക്ക് ആദരം


തിരൂരങ്ങാടി: കെ.എൻ.എം. മദ്രസ തിരൂരങ്ങാടി കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ പൊതുപരീക്ഷ (5, 7, 10)യിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ തിരൂരങ്ങാടി മണ്ഡലത്തിലെ വിദ്യാർഥികളെ ആദരിക്കുന്നതിനും മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച 'വിജയാദരം 2026' ശ്രദ്ധേയമായി.


അൻസാറുന്ന മദ്രസയിൽ നടന്ന പരിപാടിയിൽ കോംപ്ലക്സ് സെക്രട്ടറി സി.വി.എം. ശരീഫ് സ്വാഗതം പറഞ്ഞു. കോംപ്ലക്സ് പ്രസിഡന്റ് അയ്യൂബ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. കെ.എൻ.എം. തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. റിഫ ഫത്താഹ് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. പി.ഒ. സാദിഖ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, മുഖ്യാതിഥിയായി പങ്കെടുത്തു.


റസാഖ് ബാവ, ജാഫർ കൊയപ്പ, സനിയ ടീച്ചർ, നബീൽ സ്വലാഹി, സുൽഫികർ അലി, റഹീബ് തിരൂരങ്ങാടി, മുനീർ താനാളൂർ എന്നിവർ ആശംസകൾ നേർന്നു. അഷറഫ് ചെട്ടിപ്പടി (കെ.എൻ.എം. മലപ്പുറം വെസ്റ്റ് ജില്ലാ വിദ്യാഭ്യാസ സെക്രട്ടറി) പഠന ക്ലാസിന് നേതൃത്വം നൽകി. ഷബീബ ഹുസ്ന നന്ദി രേഖപ്പെടുത്തി. വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.


ഫോട്ടോ

കെ.എൻ.എം തിരൂരങ്ങാടി മണ്ഡലം മദ്രസ കോംപ്ലക്സ് വിജയാദരം പരിപാടി മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Thanks

Previous Post Next Post