പി.എസ്.എം.ഒ. കോളേജിൽ 'ഉള്ളറിഞ്ഞൊരു വായന' പരിപാടി സംഘടിപ്പിച്ചു

  


​തിരൂരങ്ങാടി: പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്, സർഗ്ഗവേദി, ജനറൽ ലൈബ്രറി ആൻഡ് ഡിജിറ്റൽ റിസോഴ്സ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ഉള്ളറിഞ്ഞൊരു വായന' പരിപാടി സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സർഗ്ഗവേദി കൺവീനർ മുഹമ്മദ് ഫഹദ് സ്വാഗതം ആശംസിച്ചു.  

​മലയാളവിഭാഗം മേധാവി ഡോ. ഷരീഫ് അധ്യക്ഷത വഹിച്ച ചടങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോ. ജംഷീദ് വി.പി. ഉദ്ഘാടനം ചെയ്തു. പെരുവള്ളൂർ ജി.എച്ച്.എസ്.എസ്. മലയാളം അധ്യാപകൻ ബിജു കെ. മുഖ്യപ്രഭാഷണം നടത്തി.  

​ചടങ്ങിൽ മലയാളവിഭാഗം അധ്യാപിക ഡോ. സജ്നമോൾ അമിയൻ, ചരിത്രവിഭാഗം മേധാവി ഡോ. റഹൂഫ്, കോളേജ് ലൈബ്രേറിയൻ അബ്ദുൽ ഹസീബ് എം. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Post a Comment

Thanks

Previous Post Next Post