മൂന്നിയൂരിൽ ആശ-കുടും ബശ്രീ പ്രവർത്തകർക്കു ള്ള ബോധവൽക്കരണ ക്ലാസ് നടത്തി


മൂന്നിയൂർ:  മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയും ജി.എച്ച്.ഡി എം മൂന്നിയൂരും സംയുക്തമായി മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ആശാ-കുടും ബശ്രീ പ്രവർത്തകർക്കു ള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.


മൂന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  എ കെ നസീബ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന പരിപാടി മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  രാജൻ പി ഉദ്ഘാടനം ചെയ്തു.

മൂന്നിയൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  അബ്ദുൽ അസീസ് എം , മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൊ യ്തീൻകുട്ടി കെ , മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ജാസ്മിൻ മുനീർ എന്നിവർ പ്രസംഗിച്ചു.


 ഡോ .നജീബ പി (NAM മെഡിക്കൽ ഓഫീസûർ,  ജനനി ) പി സി ഒഡി /പി എം ഒ എസ് എന്ന വിഷയത്തിലും , ഡോ.ഹുസ്ന പി ( NAM മെഡിക്കൽ ഓഫീസർ ജനനി ) ജീവിതശൈലി ശ്രദ്ധിക്കാം എന്ന വിഷയത്തിലും ബോധവൽക്കരണ ക്ലാസ് നടത്തി. 

ജനനി ജില്ലാ ജോയിൻ്റ് കൺവീനർ ഡോ . സാദിഖ് ഇബ്ൻ കാസിം ടി സ്വാഗതവും സി ഡി എസ് ചെയർപേഴ്സൺ  ജംഷീന.പി നന്ദിയും പറഞ്ഞു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

9744663366

Post a Comment

Thanks

Previous Post Next Post