ജില്ലയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡേഴ്സ് ക്ലിനിക്ക് തിരൂരില്‍ ഗവഃ ജില്ലാ ആശുപത്രിയില്‍ തുടക്കമായി


തിരൂർ: ജില്ലയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡേഴ്സ് ക്ലിനിക്ക്  തിരൂരില്‍ ഗവഃ ജില്ലാ ആശുപത്രിയില്‍ തുടക്കമായി. ഗവഃ ജില്ലാ ആശുപത്രിയും, മലപ്പുറം ജില്ലാപഞ്ചായത്തും ലയണ്‍സ് ക്ലബ് തിരൂരിന്റെ സഹകരണത്തോടെ ആരഭിച്ച ട്രാന്‍സ്ജെഡോഴ്സ് ക്ലിനിക്കും മെഡിക്കല്‍ ക്യമ്പും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി സ്മിജി ഉദ്ഘാടനം ചെയ്തു.


ചടങ്ങില്‍ ഗവഃ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദ് അധ്യക്ഷന്‍ വഹിച്ചു. മുഖ്യാതിധിയായി  ഡി.എം.ഒ. മലപ്പുറം ഡോ. വിനോദ്, മലപ്പുറം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  ശ്രീമതി. ഷാഹിന നിയാസ്. ശ്രീമതി. നേഹ ചെമ്പകശ്ശേരി (സംസ്ഥാന ട്രാന്‍ജെഡര്‍ വെല്‍ഫെയര്‍ ബോര്‍ഡ് മെമ്പര്‍). തിരൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ശ്രീ. ദിലീപ് അമ്പായത്തില്‍ സ്വാഗതപറഞ്ഞു. 


മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ HMC തിരൂര്‍ ജില്ലാ ആശുപത്രി ശ്രീ. വെട്ടം ആലികോയ, ശ്രീ. സമീര്‍ മച്ചിങ്ങല്‍ (മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍), ശ്രീമതി. ശ്രീകുമാരി (നാഴ്സിഗ് സൂപ്രണ്ട്) ശ്രീ. കെ.പി.എ.റഹ്മാന്‍ (ലയണ്‍സ് ക്ലബ് ഫസ്റ്റ് വൈസ് ഡിസ്റ്റിക്ക് ഗവര്‍ണര്‍), ബഷീര്‍ മുല്ലശ്ശേരി (സെക്രട്ടറി ലയണ്‍സ് ക്ലബ് തിരൂര്‍), ജയദേവന്‍ പി.ടി. (ട്രഷറര്‍ ലയണ്‍സ് ക്ലബ് തിരൂര്‍),മറ്റു ലയണ്‍ ക്ലബ് മെമ്പേഴ്സ്, ശ്രീ. സഹീര്‍.ഇ. (ഡേക്ടേഴ്സ് ലാബ്), ശ്രീ. സല്‍മാന (ജില്ലാ ട്രാന്‍ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍), ശ്രീമതി. അമുത കൃഷ്ണന്‍ (ജില്ലാ ട്രന്‍സ്ജെഡര്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍) എന്നിവര്‍ പ്രസംഗിച്ചു. ഡോ. ബബിത (ആര്‍.എം.ഒ. ജില്ലാ ആശുപത്രി തിരൂര്‍) നന്ദിയും പറഞ്ഞു.


Post a Comment

Thanks

Previous Post Next Post