കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നുണ്ട്. ഒരു വീട് പൂർണമായി തകർന്നതായും റിപ്പോർട്ടുണ്ട്. സമീപത്തായി ഒരു പള്ളിയുണ്ടായിരുന്നു. പള്ളിയുടെ അവശിഷ്ടം പോലും കാണാനില്ല.
പ്രദേശത്ത് ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും കനത്ത മഴ പെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 265 മില്ലിമീറ്റർ കനത്ത മഴയാണ് ഈ പ്രദേശത്ത് രേഖപ്പെടുത്തിയത്. ചൂരൽമല പുഴയിൽ ഒഴുക്ക് വർധിച്ചിരുന്നു. പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകി.
എൻ.ഡി.ആർ.എഫ് സംഘത്തോട് സ്ഥലത്തെത്താൻ മന്ത്രി ടി.സിദ്ദിഖ് നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി സതീശൻ സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്‌ച നടത്തി. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. റവന്യൂ മന്ത്രി എ.പി അനിൽകുമാറും സിദ്ദിഖും വയനാട്ടിലേക്ക് തിരിച്ചു.
Post a Comment
Thanks