അടിവാരത്ത് എം ഡി എം എ യുമായി രണ്ട് പേർ പിടിയിൽ.


താമരശ്ശേരി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി താമരശ്ശേരി പോലീസും, ഡാൻസാഫ് സംഘവും ഇന്നു പുലർച്ചെ അടിവാരത്ത് നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് MDMA വിൽപ്പന നടത്തുകയായിരുന്ന രണ്ടു പേരെ പിടികൂടി.

കോടഞ്ചേരി നെരവേട്ടിക്കൽ സനൂപ് സാജൻ (35), കോടഞ്ചേരി കണ്ണോത്ത് മച്ചു കുഴിയിൽ എം പി ആൽവിൻ എന്നിവരെയാണ് 15. 312 ഗ്രാം MDMA സഹിതം പിടികൂടിയത്.ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തു.ബാംഗ്ലൂരിൽ നിന്നും എം ഡി എം എ എത്തിച്ച് ചില്ലറ വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലാത്.

Post a Comment

Thanks

Previous Post Next Post