മാനദണ്ഡങ്ങൾ ലംഘിച്ച് കാലിക്കറ്റ് പി.വി.സി. നിയമനത്തിനെതിരെ എൽ.ഡി.എഫ്.

 


തേഞ്ഞിപ്പലം: യുജിസിയുടെയും സ്റ്റാറ്റ്യൂട്ടിലെയും   മാനദണ്ഡങ്ങൾ അട്ടിമറിച്ച് നടന്ന കലിക്കറ്റ് സർവ്വകലാശാല പ്രൊ വൈസ് ചാൻസിലർ നിയമനം പുന:പരിശോധിക്കണമെന്ന്  എൽഡിഎഫ് സിൻഡിക്കേറ്റംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നിയമനത്തിനെതിരെ ചാൻസിലർക്ക് പരാതി നൽകുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. വ്യാഴാഴ്ച നടന്ന സിൻഡിക്കേറ്റ്  യോഗത്തിൽ തികച്ചും ചട്ടവിരുദ്ധമായി, ഔട്ട് ഓഫ് അജണ്ടയായി കൊണ്ടുവന്ന ഡോ. പി റഷീദ് അഹമ്മദിന്റെ പിവിസി നാമനിർദ്ദേശം യുജിസി ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. യുജിസി റഗുലഷൻസ് 2010 പ്രകാരം പ്രോ-വൈസ് ചാൻസലർ പദവി വഹിക്കുന്ന വ്യക്തി ഒരു "യൂണിേവഴ്സിറ്റി പ്രൊഫസർ"  ആയിരിക്കണമെന്നത് നിർബന്ധമാണ്. 

ഈ റഗുലേഷൻ അനുസരിച്ച് കാലിക്കറ്റ് യൂണിേവഴ്സിറ്റി ആക്റ്റും സ്റ്റാറ്റ്യൂട്ടും ഭേദഗതി ചെയ്യപ്പെട്ടതുമാണ്. പിന്നീട് 2018ൽ വന്ന യുജിസി റഗുലഷനിൽ യോഗ്യതകളിൽ ഭേദദഗതി വരുത്തിയിട്ടില്ല. 

അതുകൊണ്ടുതന്നെ 2010ലെ റഗുലഷൻ പ്രകാരം നിലവിൽ വന്ന യൂണിവഴ്സിറ്റി പ്രൊഫസർ'  എന്ന ഉയർന്ന യോഗ്യത അതേപടി നിയമപരമായി നിലനിൽക്കുകയാണ്. ഈ നിയമം നിലനിൽക്കെ, സർവ്വകലാശാലാ വകുപ്പിലെ പ്രൊഫസറല്ലാത്ത ഒരു അഫിലിേയറ്റഡ്

കോളേജിലെ അധ്യാപകനെ രാഷ്ട്രീയ താല്പര്യം മാത്രം മുൻനിർത്തി ഈ പദവിയിേലക്ക് തിരുകിക്കയറ്റിയത് ചട്ടവിരുദ്ധമാണ്. സർവ്വകലാശാലയിലെ നിരവധി സീനിയർ പ്രൊഫസർമാരുെടെ

അർഹതയും അവകാശങ്ങളും കവർന്നുകൊണ്ട് നടത്തിയ ഈ നീക്കം ക്യാമ്പസിലെ അക്കാദമിക്

സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. അധ്യാപകരെ തിരഞ്ഞുപിടിച്ച് അച്ചടക്ക നടപടിക്ക് വിധേമാക്കുക എന്ന ഫാസിസ്റ്റ് ശൈലിയാണ് വി സി ഇപ്പോൾ പുറത്തെടുക്കുന്നത്. സർവ്വകലാശാലാ അധ്യാപികയും റേഡിയോ സിയു' പ്രക്ഷേപണ സംവിധാനത്തിന്റെ ചുമതലക്കാരിയയുമായ ഡോ. ശ്രീകലാ മുല്ലശ്ശേരിക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ കെട്ടിച്ചമച്ച് രാഷ്ട്രീയപ്രേരിതമായി അച്ചടക്കനടപടി സ്വീകരിക്കാനുള്ള നീക്കം സിൻഡിക്കേറ്റിൽ നടന്നു. കേരളത്തിെല മാറിയ രാഷ്ട്രീയ സാഹചര്യങ്ങളുെടയും സിൻഡിക്കേറ്റിലെ പുതിയ ഭൂരിപക്ഷത്തിന്റെയും

മറവിൽ, കാലിക്കറ്റ് സർവ്വകലാശാലയുടെ സ്വയംഭരണ തത്വങ്ങെളയും ജനാധിപത്യ ?മര്യാദകെളയും

പൂർണ്ണമായി അട്ടിമറിച്ചുകൊണ്ട് വൈസ് ചാൻസലറും പുതിയ വലതുപക്ഷ സിൻഡിക്കേറ്റും നടത്തുന്ന ചട്ടവിരുദ്ധ നീക്കങ്ങൾ അംഗീകരിക്കാനാവില്ല, സിൻഡിക്കേറ്റംഗങ്ങൾ പറഞ്ഞു. 

പത്രസമ്മേളനത്തിൽ അഡ്വ. എം ബി ഫൈസൽ, പ്രൊഫ. ടി മുഹമ്മത് സലീം, ഡോ. കെ മുഹമ്മത് ഹനീഫ എന്നിവർ പങ്കെടുത്തു

Post a Comment

Thanks

Previous Post Next Post