തിരുവനന്തപുരം | പ്രിയദർശിനി ബസ് ആശ്രയിക്കുന്നവർക്ക് സഹായമായി ചലോ മൊബൈൽ ആപ്പ്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസ് സർവീസുകളുടെ വിവരങ്ങൾ ലഭ്യമായ ആപ്പിൽ പ്രിയദർശിനി പദ്ധതിയിലെ ബസുകളെക്കുറിച്ചുള്ള വിവരങ്ങൾ കൂടി പുതുതായി ഉൾപ്പെടുത്തുകയായിരുന്നു.
ബസുകളുടെ തത്സമയ യാത്രാ വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാകും. ബസ് നിലവിൽ എവിടെയാണ്,അടുത്ത സ്റ്റോപ്പിലെത്താൻ എത്ര സമയമെടുക്കും,സർവീസ് ഏത് റൂട്ടിലൂടെയാണ് തുടങ്ങിയ വിവരങ്ങൾ അറിയാം. ജി.പി.എസിന്റെ സഹായത്തോടെയാണ് ബസുകളുടെ തത്സമയ സ്ഥാനം ലഭ്യമാകുന്നത്. ബസിന്റെ സമയം മനസിലാക്കി യാത്ര ക്രമീകരിക്കാൻ ഇതുവഴി സാധിക്കും.
ഗൂഗിൾ പ്ലേ സ്റ്റോർ/ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. തുടർന്ന് ആവശ്യമായ ബസ് റൂട്ട് അല്ലെങ്കിൽ സർവീസ് തിരഞ്ഞെടുത്താൽ ബസിന്റെ തത്സമയ വിവരങ്ങൾ ലഭ്യമാകും.
Post a Comment
Thanks