സംസ്ഥാനത്ത് കോഴിയിറച്ചി വില വീണ്ടും കുതിച്ചുയരുന്നു. കിലോയ്ക്ക് 300 രൂപ എന്ന റെക്കോർഡ് നിരക്കിലേക്കാണ് നിലവിൽ ഇറച്ചിക്കോഴി വില അടുക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ പൂർണ്ണമായും താളം തെറ്റിച്ചിരിക്കുകയാണ്. ചിക്കൻ വിലയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കോഴിമുട്ട വിലയും വലിയ തോതിൽ വർധിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ ഉണ്ടായ ഉഷ്ണതരംഗവും പ്രതികൂല കാലാവസ്ഥയും കാരണം കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതാണ് ഉൽപ്പാദനത്തിൽ വൻ ഇടിവ് വരുത്തിയത്. ഇതിന് പുറമെ കോഴിത്തീറ്റയുടെ വിലയിലുണ്ടായ വൻ വർധനവും കോഴിക്കുഞ്ഞുങ്ങളുടെ വിലക്കയറ്റവും പ്രതിസന്ധി ഇരട്ടിയാക്കി. ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ വിപണിയിൽ മീൻ ലഭ്യത കുറഞ്ഞതും ചിക്കന് ഡിമാൻഡ് വർധിക്കാൻ കാരണമായി.
വിലക്കയറ്റം ഹോട്ടൽ വ്യാപാരികളെയും കേറ്ററിങ് മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ.
Post a Comment
Thanks