ന്യൂഡൽഹി | സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ടെലഗ്രാമിന് വീണ്ടും തിരിച്ചടി. പകർപ്പവകാശമുള്ള സിനിമകൾ, ഒടിടി ഉള്ളടക്കങ്ങൾ, മറ്റ് ഓഡിയോ-വിഷ്വൽ മെറ്റീരിയലുകൾ എന്നിവയുടെ വ്യാജ പതിപ്പുകൾ ടെലിഗ്രാമിലൂടെ വ്യാപകമായി പ്രചരിക്കുന്നതു കണ്ടെത്തി തടയണമെന്ന് വാർത്താവിതരണ - പ്രക്ഷേപണ മന്ത്രാലയം നിർദേശിച്ചു. ഇതുസംബന്ധിച്ച് നോട്ടിസ് നൽകിയിട്ടുണ്ട്. 15 ദിവസത്തിനകം നടപടിയെടുക്കാനാണ് കേന്ദത്തിന്റെ തീരുമാനം.
ഇന്ത്യയുടെ സിനിമാ വ്യവസായം, ഒടിടി പ്ലാറ്റ്ഫോമുകൾ എന്നിവയെ സംരക്ഷിക്കുന്നതും ചലച്ചിത്ര നിർമാതാക്കൾ, വിതരണക്കാർ, ബ്രോഡ്കാസ്റ്റർമാർ എന്നിവരുടെ നിലനിൽപ്പും ലക്ഷ്യമിട്ടാണ് നീക്കം
തുടർച്ചയായി നിയമലംഘനം നടത്തുന്ന ചാനലുകൾ, ഗ്രൂപ്പുകൾ, അക്കൗണ്ടുകൾ, അഡ്മിനിസ്‌ട്രേറ്റർമാർ, ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കാനും ടെലിഗ്രാമിനു നിർദേശം നൽകിയിട്ടുണ്ട്. എന്തു നടപടിയാണ് സ്വീകരിച്ചതെന്ന റിപ്പോർട്ട് ടെലിഗ്രാം 15 ദിവസത്തിനകം സമർപ്പിക്കണം. കഴിഞ്ഞ മാസം 21-ന് നടന്ന നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു.
إرسال تعليق
Thanks