തിരൂരങ്ങാടി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി ജനമൈത്രി പോലീസ് സ്റ്റേഷന്റെയും 'ഓപ്പറേഷൻ തൂഫാൻ' കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ബഹുജന കൂട്ടയോട്ടം സംഘടിപ്പിച്ചു. ലഹരിമുക്ത നവകേരളം എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സ്ഥലം എം.എൽ.എ. പി എം.എ. സമീർ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.സി.ഐ. അനിഷ് അദ്ധ്യക്ഷ്യം വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.അബ്ദുറഹ്മാൻ കുട്ടി, എസ്.ഐ.മാരായ സന്തോഷ് കുമാർ , സുരേഷ് കുമാർ , എ.എസ്.ഐമാരായ സുബൈർ, സതീഷ് , മോഹനൻ , സിന്ദുജ, എസ്.പി.സി. കോ ഓർഡിനേറ്റർമാരായ ഷബിൻ, കിഷോർ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി.പി.ഇസ്മായിൽ മെക് സെവൻ, സിദ്ധീഖ് പറമ്പിൽ മൈ ചെമ്മാട്, നൗഷാദ് സിറ്റി പാർക്ക് വ്യാപാരി വ്യവസായി, അൻവർ യൂണിറ്റി , ബാബു ട്രോമാ കെയർ ആസാദ് ജെ.സി.ഐ, വഹാബ് യാസ്ക്, മുനീർ ആക്സിഡന്റ് റസ്ക്യൂ എന്നിവർ പ്രസംഗിച്ചു. തിരൂരങ്ങാടി ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ, വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തകർ, വിദ്യാർത്ഥികൾ, യുവജന ക്ലബ് അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. ലഹരിയുടെ തിന്മകളെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ കൂട്ടയോട്ടം.
'ലഹരിക്കെതിരെ ഒരുമിക്കാം ലഹരിമുക്ത നാളെക്കായി 'എന്ന മുദ്രാവാക്യമുയർത്തിയാണ് കൂട്ടയോട്ടം നടന്നത്. പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks