തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനെ കൽപകഞ്ചേരി സർക്കിളിന് കീഴിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും പിന്മാറണം; കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ്.


തിരൂരങ്ങാടി: സംസ്ഥാനത്ത് പോലീസ് സർക്കിൾ സംവിധാനം പുന:സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി അഭ്യന്തര വകുപ്പിന് സമർപ്പിച്ചിരിക്കുന്ന നിർദ്ദേശ പ്രകാരം തിരൂരങ്ങാടി പോലീസ് സ്റ്റേഷനെ കൽപകഞ്ചേരി സർക്കിളിന് കീഴിൽ  കൊണ്ട് വരാനുള്ള തീരുമാനം   പുന:പരിശേധിക്കണമെന്ന് കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് വേങ്ങര നിയോജക മണ്ഡലം  കമ്മിറ്റി യോഗം  ആവശ്യപ്പെട്ടു. 


തിരൂരങ്ങാടി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ളവർക്ക്  പരാതി നൽകാനും  മറ്റും  കിലോമീറ്ററുകൾ  സഞ്ചരിച്ച്  കൽപകഞ്ചേരിയിലെ ത്തുക എന്നത് വലിയ പ്രയാസം സൃഷ്‌ടിക്കുന്ന കാര്യമാണ് . അബ്ദുറഹിമാൻ നഗർ ചേളാരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും 35  കിലോമീറ്ററിനടുത്ത് സഞ്ചരിച്ചിട്ട് വേണം  കൽപകഞ്ചേരിയിലെത്താൻ  സാധാരണക്കാർക്കും വലിയ യാത്ര  പ്രയാസം  സൃഷ്ടിക്കും,


പോലീസ് സേവനങ്ങൾ ജന.സൗഹൃദമാക്കണ്ട സാഹചര്യത്തിൽ ജനങ്ങൾക്ക് യാത്ര പ്രയാസമുണ്ടാക്കുന്ന നിലപാടുമായി മുമ്പോട്ട് പോവുന്നത് ശരിയല്ല,


തിരൂരങ്ങാടി സർക്കിൾ രൂപീകരിക്കുന്നതാണ് ഇതിനുള്ള ഏക പരിഹാരം വർഷങ്ങളായിട്ട് സർക്കിൾ ഓഫീസ് പ്രവർത്തിച്ചിരുന്ന സ്‌റ്റേഷനാണ് തിരൂരങ്ങാടി എന്നും യോഗം ഓർമ്മിപ്പിച്ചു.ഈ കാര്യങ്ങൾ ഉൾപ്പെടുത്തി തൊട്ടടുത്തദിവസം തന്നെ ജില്ലാ പോലീസ് മേധാവിയെയും അഭ്യന്തര വകുപ്പ് മന്ത്രിയെ യും നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാനും യോഗം  തീരുമാനിച്ചു. 


കൊളപ്പുറം ഇന്ദിരാഭവനിൽ സംഘടിപ്പിച്ച യോഗത്തിൽ  നിയോജക മണ്ഡലം ചെയർമാൻ  മൊയ്ദീൻ കുട്ടി മാട്ടറ അധ്യക്ഷത വഹിച്ചു . ജില്ലാ ചെയർമാൻ പി പി ആലിപ്പു  ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കരീം കാ ബ്രൻ .നിയോജക മണ്ഡലം ഭാരവാഹികളായ റാഫി കൊളക്കാട്ടിൽ ഫൈസൽ കാരാടൻ എന്നിവർ സംസാരിച്ചു .

Post a Comment

Thanks

Previous Post Next Post