​താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ മരം കടപുഴകി വീണു; വൻ അപകടം ഒഴിവായി


​താമരശ്ശേരി താലൂക്ക് ആശുപത്രി അങ്കണത്തിൽ മരം കടപുഴകി വീണു. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ വീശിയടിച്ച ശക്തമായ കാറ്റിലാണ് ആശുപത്രി മുറ്റത്തുണ്ടായിരുന്ന വലിയ മരം കടപുഴകിയത്.


മരം വീണത് ആശുപത്രിയുടെ അത്യാഹിത വിഭാഗം (Emergency Wing) കെട്ടിടത്തിന് സമീപത്തേക്കാണ്. സംഭവസമയത്ത് ആശുപത്രി മുറ്റത്ത് ആളുകളോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായത് ആശ്വാസമായി. ആശുപത്രി അധികൃതരും നാട്ടുകാരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Post a Comment

Thanks

أحدث أقدم