റോഡിനു നടുവിൽ പിഞ്ചു കുഞ്ഞ്. ബസ്സ്‌ ജീവനക്കാരുടെ ഇടപെടൽ. ജീവൻ തിരിച്ചു കിട്ടി


മലപ്പുറം : കൊണ്ടോട്ടി പുളിക്കൽ റോട്ടിൽ വലിയ പറമ്പിൽ റോഡിനു നടുവിൽ ഇരിക്കുന്ന നിലയിൽ കണ്ട പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു. സഫാ മർവാ ബസ്സ്‌ ജീവനക്കാരായ രാമൻ,  നവാസ്. എന്നിവരാണ് പിഞ്ചു കുഞ്ഞിന്റെ രക്ഷകരായത്. റോഡിനു സമീപം ഉള്ള തൊട്ടടുത്ത വീട്ടിൽനിന്ന് തുറന്നു കിടന്ന ഗേറ്റിലൂടെ വീട്ടുകാരുടെ കണ്ണ് വെട്ടിച്ചു റോഡിൽ ഇറങ്ങിയ കുട്ടി ആണ് വാഹനങ്ങൾ ചീറി പായുന്ന നടുറോഡിൽ  എത്തിയത്. 

ബസ് യാത്രക്കാരാണ് ഡ്രൈവറുടെ ശ്രദ്ധയിൽ റോഡിൽ എന്തോ ഇഴയൂന്നുണ്ടെന്ന എന്ന വിവരം പറഞ്ഞത്. തുടർന്ന് പെട്ടെന്ന് ബസ് ബ്രേക്ക് ചവിട്ടി നിർത്തുകയും മറ്റുള്ള വാഹനങ്ങൾ തട്ടാതിരിക്കാൻ  ഉറക്കെ ഹോൺ മുഴക്കുകയും ചെയ്തു. ഇന്ന് രാവിലെ 8:30 കൂടിയായിരുന്നു സംഭവം ബസ്സ്‌ നിർത്തി ചാടി ഇറങ്ങിയ കണ്ടക്ടർ ഉടനെ കുട്ടിയെ വാരിയെടുത്തു  വീട്ടുകാരെ ഏൽപ്പിച്ചു മടങ്ങി.

Post a Comment

Thanks

Previous Post Next Post