കളത്തിങ്ങൽപാറ സബീലുൽ ഹുദാ ഹയർ സെക്കണ്ടറി മദ്രസയിൽ മുഅല്ലിം ഡേ ആചരിച്ചു


മൂന്നിയൂർ:സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ സംഘടിപ്പിക്കുന്ന മുഅല്ലിം ഡേയുടെ ഭാഗമായി കളത്തിങ്ങൽ പാറ സബീലുൽ ഹുദാ മദ്രസ്സയിൽ   വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.

സദ്ർ മുഅല്ലിം സഹീറുദ്ദീൻ ബദ്‌രിയുടെ അധ്യക്ഷതയിൽ ഉസ്താദ് സൈതലവി കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. 

മദ്രസയിൽ 25 വർഷത്തോളമായി സേവനം ചെയ്തുവരുന്ന മുഹമ്മദ് ഹുസൈൻ മുസ്ലിയാർ,കമ്മറ്റി പ്രസിഡണ്ട് വിപി. ബാപ്പുട്ടി ഹാജി. വൈ: പ്രിസിഡണ്ട് പി കെ കുഞ്ഞിമുഹമ്മദ് ഹാജി, വിവിധ മൽസരങ്ങളിൽ വിജയിച്ച വിദ്യാർത്ഥിനികളായ മനാൽ സി, മുഫ്‌ലിഹ പി. എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.                      

 ഹുസൈൻ മുസ്ലിയാർ , മദ്രസ്സ കമ്മിറ്റി ഭാരവാഹികളായ സക്കീർ സി ,അശ്റഫ് കളത്തിങ്ങൽ പാറ,എൻ അബ്ദു മാസ്റ്റർ ആശംസ പ്രസംഗം നടത്തി


 പരിപാടിയോടനുബന്ധിച്ച് മൗലിദ് പരായണം,പ്രാർത്ഥന സദസ്സ്,മധുര വിതരണം എന്നിവ നടത്തി.

ശിഹാബുദീൻ സൈനി സ്വാഗതവും സൈദ് മുനവ്വർ നിസാമി നന്ദിയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post