കുറ്റിപ്പുറം : ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ - പദ്ധതിയുടെ ഭാഗമായി മറവഞ്ചേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിവന്നിരുന്ന രണ്ടുപേരെ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മണികണ്ഠന്റെ നേതൃത്വത്തിൽ തിരൂർ DANSAF ടീം പിടികൂടി.
ഇവർ രണ്ടുപേരും തുടർച്ചയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ലഹരി വിൽപ്പന നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. ഇവരിൽനിന്ന് 220 ഗ്രാം കഞ്ചാവും കഞ്ചാവ് പാക്ക് ചെയ്ത് വില്പന നടത്തുന്നതിനുള്ള സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് pepper spray, മടക്കി സൂക്ഷിക്കാവുന്ന കത്തി എന്നിവയും പിടികൂടിയിട്ടുണ്ട്. ഇവരിൽനിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിച്ച രണ്ട് വിദ്യാർത്ഥികളെ Dansaf ടീം പിടികൂടിയിരുന്നു. ഇവരിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറവഞ്ചേരി സ്വദേശികളായ ശരവണൻ ശ്രീനിവാസൻ എന്നിവരെ പിടികൂടിയത് മറവഞ്ചേരി അങ്ങാടിയിൽ നിന്ന് ഗവൺമെന്റ് കോളേജ് വരെയുള്ള വഴിയിൽ ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ തുടർച്ചയായി നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കി വരികയായിരുന്നു.
പ്രദേശത്ത് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ വന്ന് ലഹരി ഉപയോഗം നടത്തി വരുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് എത്തിയ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട വരെ പിന്തുടർന്നാണ് ലഹരി ഉപയോഗിക്കുകയായിരുന്ന രണ്ട് വിദ്യാർത്ഥികളെ പോലീസ് പിടികൂടിയത്. ശരവണനെ ഇതിന് മുൻപും ലഹരി കേസുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിരുന്നു.
കുറ്റിപ്പുറം പോലീസ് ഇൻസ്‌പെക്ടർ മണികണ്ഠൻ, തിരൂർ Dansaf ടീം ASI രാജേഷ്, CPO മാരായ ഉണ്ണിക്കുട്ടൻ, ശ്രീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Post a Comment
Thanks