കനത്ത മഴ; ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ചു


കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ശക്തമായ മഴ പെയ്യുന്നതിനാലും മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാലും ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനാണിത്.

  ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മലയോര മേഖലയില്‍ വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറു വരെയാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Post a Comment

Thanks

أحدث أقدم