ഷിഗല്ലെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

 

ഷിഗല്ലെ ബോധവൽക്കരണ ക്ലാസ്സിന് സജ്ന എ.ടി നേതൃ നേതൃത്വം നൽകുന്നു

ജി.വി.എച്ച്.എസ്.എസ്. ചെട്ടിയാൻകിണറിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെയും ജൂനിയർ റെഡ് ക്രോസിന്റെയും ആഭിമുഖ്യത്തിൽ ഷിഗല്ലെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പെരുമണ്ണ ക്ലാരി കുടുംബാരോഗ്യ കേന്ദ്രത്തിലെ സജ്ന  എ.ടി. (MLSP), സൗരഭ്യ സി.കെ. (JPHN) എന്നിവർ ക്ലാസിന് നേതൃത്വം നൽകി. രോഗലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, വ്യക്തിശുചിത്വം, സമയബന്ധിത ചികിത്സയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിശദമായി ബോധവൽക്കരണം നടത്തി.

പരിപാടിക്ക് ശിഹാബുദ്ദീൻ കാവപ്പുര (SRG കൺവീനർ) സ്വാഗതം ആശംസിച്ചു. അസൈനാർ എടരികോട് (JRC കൗൺസിലർ) അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. സുഷമ ഒ. നന്ദി രേഖപ്പെടുത്തി.

Post a Comment

Thanks

Previous Post Next Post