തേഞ്ഞിപ്പലം: പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി വിദ്യാലയ ജീവിതത്തിലേക്ക് ആദ്യ ചുവടുവെച്ച കുരുന്നുകളെ ഹൃദ്യമായി വരവേറ്റ് എളമ്പുലാശ്ശേരി എ.എൽ.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് മെമ്പർ എ. പിയൂഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഡോ. ഹംസ അഞ്ചുമുക്കിൽ മുഖ്യപ്രഭാഷണം നടത്തി.
നവാഗതരായ കുട്ടികൾക്ക് വർണശബളമായ കളിപ്പാട്ടങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്ത് അവരുടെ ആദ്യ വിദ്യാലയ ദിനം അവിസ്മരണീയമാക്കി. സന്തോഷവും കൗതുകവും നിറഞ്ഞ കുരുന്നുകളുടെ മുഖത്തെ പുഞ്ചിരി ചടങ്ങിന് കൂടുതൽ മിഴിവേകി.
സ്കൂൾ മാനേജർ എം. മോഹനകൃഷ്ണൻ, ഹെഡ്മിസ്ട്രസ് ഇ.എൻ. ശ്രീജ, പി. മുഹമ്മദ് ഹസ്സൻ, പി. രാധ, പി.എം. ശർമിള, കെ. ജയശ്രീ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പുതിയ അധ്യയന വർഷത്തെ ആവേശത്തോടെയും ആഘോഷ നിറവോടെയും വരവേറ്റ ചടങ്ങ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ മനോഹരമായ അനുഭവമായി.
.
Post a Comment
Thanks