ആവി പിടിക്കുന്നതിനിടെ തിളച്ചവെള്ളം ദേഹത്തുവീണ് പൊള്ളലേറ്റ് വിദ്യാര്‍ഥി മരണപ്പെട്ടു


തൃശൂര്‍: ജലദോഷപനിക്ക് ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തേക്ക് മറിഞ്ഞു വീണ് പൊള്ളലേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വലക്കാവ് നെല്ലാനി  കളപ്പുരക്കല്‍ വീട്ടില്‍ മെയ്‌ജോയുടെ മകന്‍ എയ്ഞ്ചലോ (14) ആണ്  മരിച്ചത്.

വീട്ടില്‍ വെച്ചാണ് കുട്ടി വെള്ളം തിളപ്പിച്ച് ആവി പിടിച്ചത്.

പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  കുട്ടനല്ലൂര്‍ സെന്റ് ആഗസ്റ്റിന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. അമ്മ: സേബ (ഇറ്റലിയില്‍ ജോലിചെയ്യുകയാണ് ). സഹോദരങ്ങള്‍, ക്രിസ്റ്റി, മിഖായേല്‍.

മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Post a Comment

Thanks

Previous Post Next Post