പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളെ അനുമോദിച്ചു

 


പാവണ്ടൂർ: പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ 2025-26 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളെയും രാജ്യപുരസ്ക്കാർ നേടിയ വിദ്യാർഥികളെയും സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും എലത്തൂർ നിയോജകമണ്ഡലം എംഎൽഎ, അഡ്വ :വിദ്യാ ബാലകൃഷ്ണൻ അനുമോദിച്ചു. 

ലഹരിക്കെതിരെ വിദ്യാർത്ഥികൾ ഒത്തുചേരണമെന്നും കളിയും കലയും പഠനവുംമാണ് വിദ്യാർത്ഥികൾക്ക് ലഹരിയാവേണ്ടത് എന്നും അനുമോദന ചടങ്ങിൽ എംഎൽഎ പറഞ്ഞു. തുടർന്നും ഉന്നത വിജയം നേടാൻ പാവണ്ടൂർ സ്കൂളിന് സാധിക്കട്ടെ എന്നും എംഎൽഎ ആശംസിച്ചു. 

ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ടി ജയരാജൻ അധ്യക്ഷത വഹിച്ചു. 2026 എസ്എസ്എൽസി പരീക്ഷയിൽ  അഭിമാനകരമായ രീതിയിൽ  നൂറ് ശതമാനത്തോടെ മികച്ച വിജയം കൈവരിക്കാൻ നേതൃത്വ നൽകിയ മുൻ ഹെഡ്മാസ്റ്റർ വിനോദ് കുമാർ വി കെ യെ എംഎൽഎ ഷാൾ അണിച്ച് അനുമോദിച്ചു. 

സ്കൂൾ മാനേജർ പി. ശേഖരൻ നായർ അനുമോദന മൊമെന്റോ നൽകി അഭിനന്ദിച്ചു. വാർഡ് മെമ്പർമാരായ സി.എം. ഷാജി,  സിനൂജ എന്നിവരും പ്രധാന അധ്യാപിക ടി ഷൈനി, എം പി ടി എ പ്രസിഡണ്ട് പ്രജുല, ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ബി.ശ്രീബ  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പ്രിൻസിപ്പൽ പവിഴ ശ്രീധരൻ സ്വാഗതവും ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി രതീഷ് പി നന്ദിയും രേഖപ്പെടുത്തി.

Post a Comment

Thanks

أحدث أقدم