ബംഗാളിൽ ബിജെപിക്ക് വോട്ട് ചെയ്തിട്ടും ബുൾഡോസർ രാജിനിരയായെന്നു പരാതിയുമായി കുടുംബം. 'പരിബർത്തൻ'(മാറ്റം) പ്രതീക്ഷിച്ച് തങ്ങളുടെ കുടുംബം ബിജെപിക്ക് വോട്ട് ചെയ്തിട്ടും അധികാരികൾ തങ്ങളുടെ കടയും വീടും ബുൾഡോസർ ഉപയോഗിച്ച് തകർത്തുവെന്ന് ഒരു സ്ത്രീ പൊട്ടിക്കരഞ്ഞു പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. കൊൽക്കത്തയിൽ നടന്ന ബുൾഡോസർ നടപടിയിലാണു കുടുംബത്തിന്റെ വീടും ജീവനോപാധിയായിരുന്ന കടമുറിയും തകർത്തത്
'മാറ്റത്തിന് വേണ്ടിയാണ് ഞങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തത്. എന്നാൽ ഇപ്പോൾ അവർ ഞങ്ങളുടെ കടയും വീടും ബുൾഡോസർ കൊണ്ടുവന്നു തകർത്തു കളഞ്ഞു. ഇനി ഞാൻ എങ്ങനെ എന്റെ കുട്ടികളെ വളർത്തും? കുടുംബത്തിന് എങ്ങനെ ഭക്ഷണം നൽകും? സാധനങ്ങൾ മാറ്റിസ്ഥാപിക്കാൻ പോലും അവർ ഞങ്ങൾക്ക് സമയം തന്നില്ല. ഞങ്ങൾ എങ്ങനെ ജീവിക്കുമെന്നോ എവിടെ താമസിക്കുമെന്നോ ഉള്ള ഒരു കരുതലും ഈ ഗവൺമെന്റിനില്ല.'-വീഡിയോയിൽ വീട്ടമ്മ കരഞ്ഞുകൊണ്ടു പറഞ്ഞു.
'മാറ്റത്തിന്റെ ഗുണം ആസ്വദിക്കൂ മാഡം, ഇപ്പോൾ എന്തിനാണ് കരയുന്നത്?' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നത്.
Post a Comment
Thanks