ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെയാണു സംഭവം. മകനെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
സിങ്ക്കണ്ടം ട്രാൻസ്ഫോമർ വളവിൽ വച്ച് ഇരുവരേയും കാട്ടാന ആക്രമിച്ചു. മാരിയെ ആന ചവിട്ടുകയായിരുന്നു. മകനും പരിക്കേറ്റു. മകനെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മേഖലയിൽ മഴയും കോടമഞ്ഞും ഉള്ളതിനാൽ ആനയെ ഇവർക്കു കാണാൻ പറ്റിയില്ല
إرسال تعليق
Thanks