തേഞ്ഞിപ്പലം: ജി.വി.എച്ച്.എസ്.എസ് ചേളാരിയിൽ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. പി.ടി.എ പ്രസിഡന്റ് ഫിറോസ് പി. കള്ളിയിൽ വൃക്ഷത്തൈ നട്ടാണ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തത്.
പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ജൈവ അടുക്കളത്തോട്ടം ഒരുക്കുന്നതിനായി പച്ചക്കറി തൈകൾ നട്ടു. വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് മത്സരം, ജെ.ആർ.സി നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ഉപന്യാസ മത്സരം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചു.
ചടങ്ങിൽ പ്രധാനാധ്യാപിക പി.ബി. ബിന്ദു, മുൻ പി.ടി.എ അംഗം മുഹമ്മദ് ഹനീഫ, സീനിയർ അസിസ്റ്റന്റ് കെ.വി. അംബിക, സി. ജൂലി, പി. സുധ എന്നിവർ സംസാരിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതോടൊപ്പം പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം വളർത്താനും പരിപാടികൾ സഹായകമായി.

Post a Comment
Thanks