കോഴിക്കോട് ഷിഗല്ല ആശങ്ക: മൂന്നു മാസത്തിനിടെ 34 കേസുകൾ


കോഴിക്കോട് | ജില്ലയില്‍ ആശങ്കയുണര്‍ത്തി ഷിഗെല്ല. മൂന്നുമാസത്തിനിടെ 34 പേര്‍ക്ക് ആണ് രോഗം സ്ഥീരികരിച്ചത്. ഷിഗെല്ല ബാധിച്ച് നാലരവയസുകാരി മരിച്ച തലക്കുളത്തൂരില്‍ പ്രതിരോധനടപടി ഊര്‍ജ്ജിതമാക്കി. 


തലക്കുളത്തൂര്‍ പഞ്ചായത്തില്‍ ഷിഗെല്ല മരിച്ച നാലരവയസുകാരിയെ വയറിളക്കത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രോഗം ബാധിച്ചത് എങ്ങനെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൂള്‍ബാറില്‍ നിന്നുള്ള ജ്യൂസ് കുട്ടി കുടിച്ചതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ മറ്റാര്‍ക്കും രോഗലക്ഷണവുമില്ല. അതിനാല്‍ രോഗബാധയുടെ ഉറവിടം കണ്ടെത്താനായി വീട്ടിലെയും കൂള്‍ബാറിലെയും കുടിവെള്ളം പരിശോധനയ്ക്ക് അയച്ചു. പ്രദേശത്തെ കുടിവെള്ള സ്‌ത്രോസുകള്‍ ക്ലോറീനേറ്റ് ചെയ്യാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. രോഗം സ്ഥീകരിച്ച ഒന്നാം വാര്‍ഡിലെ മുഴുവന്‍ ഹോട്ടലുകളിലെയും കുടിവെള്ളം പരിശോധനയ്ക്ക് അയക്കും.

 രോഗലക്ഷണമുള്ളവരെ കണ്ടെത്താനായി സര്‍വേ നടത്താനാണ് തീരുമാനം. അതേസമയം പുറമേരിയില്‍ ഷിഗെല്ല സ്ഥീകരിച്ച പത്തുവയസുകാരനും രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. വയറിളക്കളവും ഛര്‍ദ്ദിയുമാണ് ഷിഗെല്ലയുടെ ലക്ഷണങ്ങള്‍. ജൂണില്‍ ഇതുവരെ ആറുപേര്‍ക്ക് ആണ് രോഗം സ്ഥികരീച്ചത്. കഴിഞ്ഞമാസം 19 പേരും രോഗത്തിന് ചികിത്സ തേടി.

Post a Comment

Thanks

أحدث أقدم