വീണ്ടും താഴേക്കിറങ്ങി സ്വ‍‍‍ർണ വില; 2 ദിവസം കൊണ്ട് കുറഞ്ഞത് 4720 രൂപ | പുതിയ വില അറിയാം


സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‍‌ർണത്തിന് 195 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വ‍ർണത്തിന് 1560 രൂപയാണ് രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 13,350 രൂപയും പവന് 1,06,800 രൂപയുമാണ് ഇന്നത്തെ വില. 


ഇന്നലെ വൈകീട്ട് വീണ്ടും വില കുറഞ്ഞ് 1,08,360 രൂപയിലേക്ക് എത്തിയിരുന്നു. ഇതോടെ വെറും രണ്ട് ദിവസത്തിനുള്ളിൽ പവന് 4720 രൂപയോളം കുറഞ്ഞിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വ‍‌ർണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 


അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ വ‍ർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 260 രൂപയായി ഉയ‍ർന്നു. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,600 രൂപയാണ് വില വരുന്നത്.

Post a Comment

Thanks

أحدث أقدم