കൊണ്ടോട്ടി | പുളിക്കലിൽ മാങ്ങ പറിക്കുന്നതിനിടെ ടെറസിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണ 15 വയസ്സുകാരനായ മുഹമ്മദ് മാസിൻ എന്ന വിദ്യാർത്ഥിയുടെ കഴുത്തിൽ ഗേറ്റിന്റെ ഇരുമ്പ് കമ്പി തുളച്ചുകയറി. ഗേറ്റിന്റെ മുകളിലെ ശൂലം പോലുള്ള കമ്പി കഴുത്തിലൂടെ മറുപുറം കടന്ന നിലയിലായിരുന്നു.
നാട്ടുകാരും ആംബുലൻസ് ജീവനക്കാരും ചേർന്ന് കുട്ടിയെ താങ്ങി നിർത്തുകയും, ഫയർ ഫോഴ്‌സ് എത്തി ഗേറ്റിന്റെ ഭാഗം മുറിച്ചുമാറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അവിടെ വെച്ച് ഫയർ ഫോഴ്സ് സംഘം കഴുത്തിലെ കമ്പിയുടെ ബാക്കി ഭാഗം മുറിച്ചു മാറ്റിയ ശേഷം അടിയന്തര ശസ്ത്രക്രിയയിലൂടെ കമ്പി പുറത്തെടുത്തു. കുട്ടി അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്.
Post a Comment
Thanks