SSF കൊടിഞ്ഞി സെക്ടർ സാഹിത്യോത്സവിന് മച്ചിങ്ങതാഴത്ത് തുടക്കമായി; ഉദ്ഘാടനം ശരീഫ് കുറ്റൂർ നിർവഹിച്ചു l ഇന്ന് സമാപിക്കും


കൊടിഞ്ഞി: 33-ാമത് എഡിഷൻ SSF കൊടിഞ്ഞി സെക്ടർ സാഹിത്യോത്സവിന് മച്ചിങ്ങതാഴത്ത് ആവേശോജ്ജ്വലമായ തുടക്കം. മെയ് 23, 24 (ശനി, ഞായർ) തിയ്യതികളിൽ പ്രത്യേകം സജ്ജമാക്കിയ നഗരിയിലാണ് കലാ-സാംസ്കാരിക മാമാങ്കം നടക്കുന്നത്. 7 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ കൊടിഞ്ഞി സെക്ടറിന് കീഴിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 250 ഓളം പ്രതിഭകൾ മാറ്റുരയ്ക്കുന്നുണ്ട്.


പ്രൗഢമായ അന്തരീക്ഷത്തിൽ നടന്ന ഉദ്ഘാടന സെഷൻ മലപ്പുറം ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷൻ മെമ്പർ ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. സെക്ടർ പ്രസിഡന്റ് സയ്യിദ് ശഹിയാ ബാക്കിർ ജിഫ്രി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി സോൺ സെക്രട്ടറി സയ്യിദ് വഹാബ് പ്രമേയ പ്രഭാഷണം നടത്തി.


ചടങ്ങിൽ സെക്ടർ ജനറൽ സെക്രട്ടറി മുഹമ്മദ് നസ്റുദ്ദീൻ സആദി സ്വാഗതവും, SSF കൊടിഞ്ഞി സെക്ടർ സെക്രട്ടറി നിയാസ് ഫാത്തിഹി നന്ദിയും പ്രകാശിപ്പിച്ചു. പ്രാർത്ഥനയോടെയാണ് സെഷൻ ആരംഭിച്ചത്.


ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം പഞ്ചായത്ത് മെമ്പർ ഫൈസൽ കുഴിമണ്ണിൽ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വൈവിധ്യമാർന്ന മത്സരങ്ങളിൽ മികവ് തെളിയിക്കുന്ന പ്രതിഭകൾക്ക് സമാപന വേദിയിൽ വെച്ച് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഇവിടെ വിജയിക്കുന്ന പ്രതിഭകൾ ഡിവിഷൻ തല മത്സരങ്ങളിൽ സെക്ടറിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

Post a Comment

Thanks

Previous Post Next Post