മൂന്നിയൂർ പഞ്ചായത്ത് ശുചിത്വ മഹാ യജ്ഞം തുടക്കമായി.

 


മൂന്നിയൂർ:മൂന്നിയൂർ പഞ്ചായത്ത് ശുചിത്വ മഹാ യജ്ഞം 8, 9, 10, 11 വാർഡുകൾ കേന്ദ്രീകരിച്ച് എ.സി. ബസാറിൽ തുടക്കം കുറിച്ചു .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജാസ്മിൻ മുനീറിൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജൻ പത്തൂർ ഉൽഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് എ.കെ. നസീബ, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.എ അസീസ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ മൊയ്തീൻ കുട്ടി, ഷഫീഖ് ചെറുകാവിൽ , ഹെൽത് ഇൻസ്പെക്ടർ രാജേഷ്, ഷിബി KC,CDS പ്രസിഡണ്ട് പൂവ്വാട്ടിൽ ജംഷീന എന്നിവർ പ്രസംഗിച്ചു.

ഗ്രാമ പഞ്ചായത്ത് മെമ്പർമാരും വിവിധ വിഭാഗങ്ങളിലെ ജീവനക്കാരും സന്നദ്ധ പ്രവർത്തകരുമടക്കം നൂറിലധികം പേർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നാസില സ്വാഗതവും ജൂനിയർ സൂപ്രണ്ട് മുഹമ്മദ് നന്ദിയും പറഞ്ഞു


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم