തിരൂരങ്ങാടി : തൃശൂർ - കോഴിക്കോട് ദേശീയപാതയിലെ കൊളപ്പുറത്ത് പിക്കപ്പ് വാൻ സുരക്ഷാഭിത്തിയിലിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരാൾ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി റഫീഖ് ആണ് മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട ദോസ്‌ത് പിക്കപ്പ് വാൻ റോഡരികിലെ സുരക്ഷാഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റഫീഖിനെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റേയാൾ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്
അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതേയുള്ളൂ. മലബാർ എമർജൻസി (Malabar Emergency Team) രക്ഷാപ്രവർത്തനങ്ങൾക്കും വിവരങ്ങൾ കൈമാറുന്നതിനും നേതൃത്വം നൽകിയത്.
Post a Comment
Thanks