കൊടിഞ്ഞി : മലപ്പുറം ജില്ലയിലെ ലോകപ്രശസ്തമായ ഇരട്ടകളുടെ ഗ്രാമം കൊടിഞ്ഞി ഇനി ഫ്ലിപ്കാർട്ടിന്റെ പുത്തൻ ബ്രാൻഡ് ക്യാമ്പെയ്‌നിലൂടെ വീടുകളിലേക്ക്. ഫ്ലിപ്കാർട്ടിന്റെ 'സാസാ ലേലേ 2.0' (Sasa Lele 2.0) എന്ന സമ്മർ സെയിൽ പരസ്യത്തിലാണ് കൊടിഞ്ഞി ഗ്രാമത്തെയും അവിടുത്തെ ഇരട്ടകളെയും പ്രധാന പ്രമേയമാക്കി അവതരിപ്പിച്ചിരിക്കുന്നത്. സെയിലിലെ 'ഡബിൾ ഓഫറുകൾ' എന്ന ആശയത്തെ കൊടിഞ്ഞിയിലെ ഇരട്ടകളുടെ സവിശേഷതയുമായി ബന്ധിപ്പിച്ചാണ് 'കൊടിഞ്ഞി കോഡ്' എന്ന പേരിലുള്ള ഈ പരസ്യചിത്രം തയ്യാറാക്കിയിരിക്കുന്നത്.
പരസ്യ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊടിഞ്ഞിയിലെ ഇരട്ടകൾ ഫ്ലിപ്കാർട്ട് സെയിലിൽ സാധനങ്ങൾ വാങ്ങുമ്പോൾ രാജ്യത്തുടനീളമുള്ളവർക്ക് ഇരട്ടി ഓഫറുകൾ ലഭിക്കുന്നു എന്ന രസകരമായ രീതിയിലാണ് പരസ്യം മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ഫ്ലിപ്കാർട്ട് ആപ്പിൽ പ്രത്യേകമായി ഒരു 'കൊടിഞ്ഞി സ്റ്റോർ' തന്നെ കമ്പനി സജ്ജമാക്കിയിട്ടുണ്ട്.
ഒരു പ്രാദേശിക ഗ്രാമത്തിന്റെ സാംസ്കാരിക സവിശേഷതയെ ഇത്തരത്തിൽ ഒരു വലിയ വിപണന തന്ത്രമാക്കി മാറ്റിയത് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഈ പരസ്യം സംവിധാനം ചെയ്തത് 'ചാലീസ് ചോർ' എന്ന കൂട്ടായ്മയാണ്.
إرسال تعليق
Thanks