മലപ്പുറം:സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മലപ്പുറം ജില്ലാ സിറ്റിങ് മെയ് ഏഴിന് രാവിലെ 10.30 ന് തിരൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
സിറ്റിങില്‍ നിലവിലുള്ള പരാതികള്‍ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികള്‍ സ്വീകരിക്കും. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളില്‍പ്പെട്ടവരുടെ പരാതി പരിഹാരത്തിന് കമ്മീഷനെ സമീപിക്കാം. കമ്മീഷന് നേരിട്ടോ തപാലിലോ kscminorities@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ, 9746515133 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പിലോ പരാതി നല്‍കാം.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks