അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും; നാല് ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കി കെഎസ്ഇബി


തിരുവനന്തപുരം | സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്നുമുതല്‍ ഭാഗിക വൈദ്യുതി നിയന്ത്രണം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. 


പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്‌സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറിന്റെ അറ്റകുറ്റപ്പണി ഉള്ളതിനാലാണ് നിയന്ത്രണം. തകരാര്‍ പരിഹരിക്കാന്‍ എഴ് ദിവസത്തോളം വേണ്ടിവരുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഏഴ് ദിവസക്കാലയളവില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചു.


 കാലവര്‍ഷത്തിന് മുന്‍പ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.

Post a Comment

Thanks

أحدث أقدم