തിരുവനന്തപുരം മുഖ്യമന്ത്രി ചർച്ചകള്‍ക്കായി കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി യോഗം വ്യാഴാഴ്ച ചേരും. ഹൈക്കമാൻഡ് നിരീക്ഷകർ നാളെ രാത്രി തിരുവനന്തപുരത്ത് എത്തും. എം.എല്‍.എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ട് അഭിപ്രായം തേടും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, കോണ്‍ഗ്രസ് ട്രഷറർ അജയ് മാക്കൻ എന്നിവരാണ് എഐസിസി നിരീക്ഷകർ.
102 സീറ്റ് വിജയത്തിന്റെ തിളക്കം മങ്ങുന്നതിനു മുമ്പേ സത്യപ്രതിജ്ഞ ചെയ്ത അധികാരമേല്‍ക്കണം എന്നാണ് യുഡിഎഫിലെ ആലോചന. വിജയത്തിൻ്റെ ആവേശം നില നില്‍ക്കുമ്പോള്‍ തന്നെ മന്ത്രിസഭാ രൂപീകരണം നടത്തിയാല്‍ തീരുമാനം എളുപ്പമാകും എന്നാണ് കണക്കുകൂട്ടല്‍. ജയിച്ചുവെന്ന 63 കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ ആർക്കാണ് എന്നറിയുകയാണ് ആദ്യ നടപടി. ഇതിന് മേല്‍നോട്ടം വഹിക്കാൻ ഹൈക്കമാൻഡ് നിരീക്ഷകരെ നിയോഗിക്കുന്നത്.
Post a Comment
Thanks