ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി


തിരുവനന്തപുരം  കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.


കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങി നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും ചടങ്ങിനെത്തി.


വി.ഡി. സതീശൻ മുഖ്യമന്ത്രിയായ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി പ്രവര്‍ത്തകര്‍.  സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രവര്‍ത്തകരുടെ പ്രവാഹമാണ് . 


ചരിത്രത്തിൽ ഇതാദ്യം; സത്യപ്രതിജ്ഞാ വേദിയിൽ പ്രതിപക്ഷ നേതാക്കൾക്കും ഇരിപ്പിടം


ചരിത്രത്തിൽ ആദ്യമായി ഭരണപക്ഷത്തിന്റെ സത്യപ്രതിജ്ഞാ വേദിയിൽ പ്രതിപക്ഷ നേതാക്കൾക്കും ഇരിപ്പിടം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ,

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, എന്നിവരും ഉണ്ടായിരുന്നു.


Post a Comment

Thanks

Previous Post Next Post