കുരുന്നുകൾക്ക് യാത്രയയപ്പും ആദരിക്കലും ചടങ്ങ് സംഘടിപ്പിച്ചു


വെളിമുക്ക്: ആലുങ്ങൽ പരപ്പൻകുളം അംഗനവാടിയിൽ നിന്നും പുതിയ അധ്യയന വർഷത്തിൽ മറ്റു സ്കൂളുകളിലേക്കും നഴ്സറികളിലേക്കും പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായുള്ള യാത്രയയപ്പ് (സെൻഡ് ഓഫ്) ചടങ്ങ്  വിപുലമായി ആഘോഷിച്ചു.

തുടർപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്കുള്ള അംഗനവാടിയുടെ ഉപഹാരമായി മൊമെന്റോയും, ഒപ്പം ഒത്തുകൂടലിന്റെ ഓർമ്മക്കായി ഗ്രൂപ്പ് ഫോട്ടോയും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.


പുതിയ തലമുറയെ യാത്രയാക്കുന്നതിനൊപ്പം, ഈ അംഗനവാടിയിൽ മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ച പ്രിയപ്പെട്ട മുൻകാല ടീച്ചർമാർ പങ്കെടുക്കുകയും റിട്ടയർ ചെയ്ത ടീച്ചറെ ചടങ്ങിൽ വെച്ച് പ്രത്യേകം ആദരിക്കുകയും ചെയ്തത് ചടങ്ങിന് ഏറെ ഭാവുകത്വം പകർന്നു.



വാർഡ് മെമ്പർ ഷഫീഖ്  ചെറുകാവിൽ പരിപാടി ഉദ്ഘാടനം ചെയ്തു.  പ്രദേശത്തെ സജീവ സാന്നിധ്യമായ AFC ക്ലബ്ബാണ്  പരിപാടിയുടെ പ്രവർത്തനങ്ങൾക് നേതൃത്വം നൽകിയത്. ക്ലബ് ഭാരവാഹികളുടെ ഈ മാതൃകാപരമായ പ്രവർത്തനത്തിന് നാട്ടുകാരുടെ ഭാഗത്തുനിന്നും വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് ലഭിച്ചത്. 

Post a Comment

Thanks

Previous Post Next Post