മിന്നലേറ്റ് നാല് മരണം


 മലപ്പുറം  മങ്കടയില്‍ ഇടിമിന്നലേറ്റ് നാലുമരണം. ഏഴുപേര്‍ക്കാണ് ഇടിമിന്നലേറ്റത്. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് ഇടിമിന്നലേറ്റത്.


 മങ്കടയിലെ പന്തല്ലൂർ മല വ്യൂപോയിന്റിൽ എത്തിയ വിദ്യാർഥികൾക്കാണ് ഇടിമിന്നലേറ്റത്. കുഴഞ്ഞുവീണ വിദ്യാർഥികളെ നാട്ടുകാരാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. മിന്നലേറ്റയുടനെ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും നാലുപേര്‍ മരണപ്പെടുകയായിരുന്നു. 


പരിക്കേറ്റ രണ്ടുപേരുടെ നില തൃപ്തികരമാണെന്നാണ് വിവരം. ഒരാളെ പിന്നീട് അബോധാവസ്ഥയില്‍ കണ്ടെത്തി.


Post a Comment

Thanks

أحدث أقدم