മലപ്പുറം | ജലാശയങ്ങൾ ശുചീകരിക്കുന്നതിനും പ്രളയം പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കുമായി എസ് വൈ എസ് മലപ്പുറം സോൺ കമ്മിറ്റിക്ക് കീഴിൽ തോണി സമർപ്പണം നടത്തി. മലപ്പുറം മങ്ങാട്ടുപുലം കടവിൽ നടന്ന സമർപ്പണ ചടങ്ങ് എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ എം ദുൽഫുഖാറലി സഖാഫി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് മലപ്പുറം സോൺ പ്രസിഡന്റ് സി കെ ഖാലിദ് സഖാഫി അധ്യക്ഷത വഹിച്ചു.
മർകസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർ സി എഫ് ഐയുടെ സഹകരണത്തോടെ 15 ലക്ഷം രൂപയുടെ ജനക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് തോണി സമർപ്പണം. കറവപ്പശു, ഈർച്ചവാൾ യന്ത്രം, തിമിര ശസ്ത്രക്രിയ സഹായം, ചക്രക്കസേര, വാക്കർ, ഫുഡ് കിറ്റ്, ബ്ലഡ് ഷുഗർ യന്ത്രം, കോഴിയും കൂടും, ബ്ലാങ്കറ്റ്, കണ്ണട, തെങ്ങിൻതൈ, സ്കൂൾ ബാഗ്, പഠനോപകരണങ്ങൾ തുടങ്ങി 16 സഹായ പദ്ധതികൾ സോൺ കമ്മിറ്റിക്ക് കീഴിൽ വിതരണം ചെയ്തിരുന്നു. ജാതിമതഭേദമന്യേ ആയിരത്തോളം പേരാണ് പദ്ധതിയിൽ പങ്കാളികളായത്.
തോണി സമർപ്പണ ചടങ്ങിൽ എസ് വൈ എസ് ജില്ലാ സാന്ത്വനം ഡയറക്ടറേറ്റ് അംഗം എം കെ ബദ്റുദ്ദീൻ, അബ്ദുന്നാസിർ പടിഞ്ഞാറ്റുമുറി, അൻവർ അഹ്സനി പഴമല്ലൂർ, അബ്ബാസ് സഖാഫി കോഡൂർ, അബ്ദുൽ ഗഫൂർ അദനി മക്കരപ്പറമ്പ്, ഫഖ്റുദ്ദീൻ താണിക്കൽ, ഇസ്മായിൽ സഖാഫി മേൽമുറി, സികെ ബഷീർ സഖാഫി, നിസാർ അഹ്സനി മങ്ങാട്ടുപുലം, അബ്ദുന്നാസിർ മങ്ങാട്ടുപുലം, പലേക്കോടൻ ഇബ്രാഹീം, പി കെ മുഹമ്മദ് ബഷീർ സംബന്ധിച്ചു.
Post a Comment
Thanks