പാറക്കടവ് പാലം നവീകരണത്തിന് 3.78 കോടിയുടെ എസ്റ്റിമേറ്റ്



തിരൂരങ്ങാടി: മൂന്നിയൂർ പഞ്ചായത്തിനെയും തിരൂരങ്ങാടി മുനിസിപ്പാലിറ്റിയെയും തമ്മിൽ ബന്ധിപ്പിച്ച് കടലൂണ്ടി പുഴക്ക് കുറുകെയുള്ള പാറക്കടവ് പാലത്തിന്റെ നവീകരണ പ്രവർത്തിക്ക് മൂന്ന് കോടി എഴുപത്തിയെട്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി അയച്ചതായി പൊതുമരാമത്ത് വകുപ്പ്  ചീഫ് എഞ്ചിനീയർ (പാലം) ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ തിരൂരങ്ങാടി താലൂക്ക് കമ്മറ്റി ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറയെ അറിയിച്ചു. 



അറുപത്തിയഞ്ച് വർഷത്തിലേറെ പഴക്കമുള്ള പാലം കാലപ്പഴക്കത്താൽ സിമന്റ് അടർന്ന് വീണ് കമ്പികൾ പുറത്തേക്ക് തള്ളി തൂണുകളുൾപ്പെടെയുള്ളവ ദ്രവിച്ചിരിക്കുകയാണെന്നും പാലം അപകട ഭീഷണി നേരിടുകയാണെന്നും ചൂണ്ടിക്കാണിച്ച് അഷ്റഫ് കളത്തിങ്ങൽ പാറ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പൊതുമരാമത്ത് ചീഫ് എഞ്ചിനീയർക്കും ജില്ലാ കളക്ടർക്കും  നേരത്തെ പരാതി  നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയറോട്  റിപ്പോർട്ട് തേടുകയും തുടർന്ന്  മഞ്ചേരി ഡിവിഷൻ  പൊതുമരാമത്ത് പാലം വിഭാഗം അസ്റ്റി സ്റ്റന്റ് എക്സിക്യൂട്ടീവ്  എഞ്ചിനീയറുടെ നേത്രത്വത്തിൽ  പാലം സന്ദർശിച്ച് ബലക്ഷയം പരിശോധിച്ച്  റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് 3.78 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചിരിക്കുന്നതെന്നും  ഭരണാനുമതി ലഭിക്കുന്നപക്ഷം തുടർ നടപടികൾ ആരംഭിക്കുമെന്നും പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ അറിയിച്ചു.

Post a Comment

Thanks

أحدث أقدم