ഹാർബറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി


  പൊന്നാനി കടപ്പുറത്ത് അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് ഹാർബർ പരിസരത്ത് കുഴിച്ചിട്ട നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി പരിസരവാസികൾ അറിയിച്ചത്.


തുടർന്ന് പോലീസ് സ്ഥലത്ത് എത്തി വിശദമായ പരിശോധന നടത്തി. മൃതദേഹം ആരുടേതാണെന്നും മരണകാരണം എന്താണെന്നും എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

Thanks

Previous Post Next Post